പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം 2020 (EIA)

ഒരു നിർദ്ദിഷ്ട പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്നതിനുള്ള ഒരു പ്രധാന പ്രക്രിയയാണ് EIA. ഏതൊരു വികസന പദ്ധതിക്കും അല്ലെങ്കില്‍ പ്രവർത്തനത്തിനും അന്തിമ അംഗീകാരം നൽകുന്നതിനായി ആളുകളുടെ കാഴ്ചപ്പാടുകൾ കണക്കിലെടുക്കുന്ന ഒരു പ്രക്രിയയാണിത്. ഇത് അടിസ്ഥാനപരമായി, പ്രോജക്റ്റിന് അംഗീകാരം നൽകണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനുള്ള ഉപകരണമാണ്.
പരിസ്ഥിതിയുടെ ഗുണനിലവാരം പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി അത്തരം എല്ലാ നടപടികളും സ്വീകരിക്കുന്നതിനായി 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമം പ്രകാരം കേന്ദ്ര സർക്കാരിന് നൽകിയിട്ടുള്ള അധികാരങ്ങൾ പ്രകാരമാണ് കരട് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

എന്തുകൊണ്ടാണ് EIA 2020വിവാദമായിരിക്കുന്നത്?
• പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നിർമ്മിച്ച ഡ്രാഫ്റ്റ് ആണെങ്കിലും വ്യവസായ കമ്പനികൾ ഇപ്പോൾ ആസ്വദിച്ചു കൊണ്ടിരിക്കുന്ന നിരവധി ആനുകൂല്യങ്ങൾക്ക് നിയമപരമായ വാഗ്ദാനം ഈ ഡ്രാഫ്റ്റ് നൽകുന്നു. ഉദാഹരണത്തിന് പരിസ്ഥിതിക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രോജക്ടുകൾ വിലയിരുത്തുന്ന കൺസൾട്ടൻസി ഏജൻസികൾ നൽകുന്ന വിവരങ്ങൾ പലപ്പോഴും തെറ്റാണ്.

• 2020ലെ EIA ഡ്രാഫ്റ്റ്, പ്രക്രിയയിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ വിഷയങ്ങൾക്കും ഒപ്പം തന്നെ വ്യവസായ വിഷയങ്ങൾക്കും ഒരു പരിഹാരം കാണുന്നില്ല. നേരെമറിച്ച് പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന വിഷയത്തിൽ പൊതുജന പങ്കാളിത്തം കുറയ്ക്കുന്നതിന് ഗവൺമെൻറിൻറെ വിവേചനാധികാരം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

• ദേശീയ പ്രതിരോധം സുരക്ഷയും സംബന്ധിച്ച് പദ്ധതികൾ സ്വാഭാവികമായും തന്ത്രപരമായി ആണ് കണക്കാക്കപ്പെടുന്നത് .മറ്റു പദ്ധതികൾക്കുള്ള തന്ത്രപരമായ ടാഗ് സർക്കാരാണ് തീരുമാനിക്കുന്നത് . 2020 ലെ കരട് പ്രകാരം തന്ത്രപരമായി ഉള്ള പ്രോജക്ടുകളെ പറ്റിയുള്ള വിവരങ്ങൾ പൊതുസഞ്ചയത്തിൽ ലഭ്യമാകില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് സ്ട്രാറ്റജിക് എന്ന് പറയുന്ന പ്രോജക്ടുകൾക്ക് ഒരു വിശദീകരണവും ഇല്ലാതെ അനുമതി നൽകുവാൻ കാരണമാകും.

• കൂടാതെ പുതിയ കരട് പൊതുജന അഭിപ്രായത്തിൽ നിന്ന് പ്രോജക്ടുകളുടെ ഒരു നീണ്ട പട്ടിക ഒഴിവാക്കുന്നു. ഉദാഹരണത്തിന് അതിർത്തി പ്രദേശങ്ങളിലെ റോഡുകളും പൈപ്പ് ലൈനുകളും പോലുള്ള ലീനിയർ പ്രോജക്ടുകൾക്ക് പൊതു ഹിയറിംഗ് ആവശ്യമില്ല. ഈ കരട് അതിർത്തി പ്രദേശത്തെ നിർവചിച്ചിരിക്കുന്നത് ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളുമായി യഥാർത്ഥ നിയന്ത്രണരേഖയിൽ നിന്ന് 100 കിലോമീറ്റർ വ്യോമ അകലത്തിൽ വരുന്ന പ്രദേശം എന്നാണ്. ഇത് രാജ്യത്തെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യത്തിന് കലവറയായ വടക്കുകിഴക്കുഭാഗത്തെയും ഉൾക്കൊള്ളുന്നു

• എല്ലാ ഉൾനാടൻ ജലപാത പദ്ധതികളും ദേശീയപാതകളുടെ വിപുലീകരണം അല്ലെങ്കിൽ വീതികൂട്ടൽ എന്നിവ മുൻകൂർ അനുമതിയിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന് പുതിയ കരടിൽ വ്യക്തമാക്കിയിട്ടുണ്ട്. വനങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളും പ്രധാന നദികളുടെ തോടുകളും ഇതിലുൾപ്പെടുന്നു.

• 2020ലെ കരട് 1,50,000 ചതുരശ്രമീറ്റർ വരെ നിർമ്മിച്ച കെട്ടിട നിർമ്മാണ പദ്ധതികളെയും എൻവിയോൺമെൻറ് ക്ലിയറൻസിൽ നിന്ന് ഒഴിവാക്കുന്നു. 2020ലെ കരടിലെ മറ്റു പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങൾ എൻവിയോൺമെൻറ് ക്ലിയറൻസ് ഇല്ലാത്ത പ്രോജക്ടുകൾക്ക് 2020ലെ കരട് പ്രകാരം എൻവിയോൺമെൻറ് ക്ലിയറൻസ് ലഭ്യമാകും, സുസ്ഥിരമായ പരിസ്ഥിതിയും വികസനത്തെയും ഇല്ലാതാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പൊതുജന അഭിപ്രായത്തിന് വ്യക്തമായ പ്രാധാന്യം ഉറപ്പുവരുത്തുന്ന ഇല്ല
• പരിസ്ഥിതി ലംഘന പ്രവർത്തനങ്ങളെപ്പറ്റി ഗവൺമെൻറിനെ അറിയിക്കുന്നതിനായി സർക്കാർ അതോറിറ്റി, ഡെവലപ്പർമാർ തന്നെ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട് ഇതിലൂടെ സാധാരണ പൗരനോ അല്ലെങ്കിൽ പൊതുജനങ്ങൾക്കോ ഇത്തരം ലംഖനങ്ങളെ പറ്റി കോടതിയെ അറിയിക്കാനുള്ള അവകാശം നഷ്ടമാകുന്നു.
വിശാഖപട്ടണത്ത് വാതകദുരന്തം, അസമിൽ ഓയിൽ ഗ്യാസ് കമ്പനിയിൽ വാതകചോർച്ച ഉണ്ടായതുമായ കമ്പനികൾ എൻവിയോൺമെൻറ് ക്ലിയറൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന നമുക്ക് മുന്നിലെ വ്യക്തമായ ഉദാഹരണങ്ങളാണ്. സുസ്ഥിരമായ വികസനം സാധ്യമാകണം എന്നുണ്ടെങ്കിൽ 2020 ലെ കരടിൽ വ്യക്തമായ മാറ്റങ്ങൾ ആവശ്യമാണ്.

Leave a Reply